So, which one do you think, is the best News Channel in India?

21 Nov 2014

ഓഹ്... നിങ്ങളു കമ്മ്യൂണിസ്റ്റ് ആയിരുന്നു അല്ലേ...!? !

ഒരു യഥാർഥ സംഭവം:
ഈ കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് (പയ്യൻ ആണു, പേരു വെളിപ്പെടുത്തുന്നില്ല) എന്നോട് ചോദിച്ചു : “വാട്ട്സ് ആപ്പ് ഉപയോഗിക്കാറില്ലേ??”
ഞാൻ പറഞ്ഞു: “ഞാൻ വാട്ട്സ് ആപ്പ്, വീചാറ്റ്, വൈബർ മുതലായ ചാറ്റ് ശ്രേണിയിൽ പെടുന്ന സോഷ്യൽ നെറ്റ് വർക്കിങ്ങ് ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കാറില്ല.”
ഉടനെ സുഹൃത്തിന്റെ സംശയം: “ഓഹ്... നിങ്ങളു കമ്മ്യൂണിസ്റ്റ് ആയിരുന്നു അല്ലേ...!? സോറി...”.
ഇതു കേട്ട ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി.
കമ്മ്യൂണിസം എന്നാൽ 'സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളിൽ സജീവമല്ലാതെ ആവുക' എന്നുള്ളത് എനിക്ക് ഒരു പുതിയ അറിവുതന്ന്നെയായിരുന്നു.
ഒരു പക്ഷെ, അതായിരിക്കും ന്യൂ ജനറേഷൻ കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടു പോയി എന്നു വിശ്വസിക്കുന്നവർക്ക് യുവതലമുറയിലെ ഇത്തരം കപടവാദികൾ മാതൃകകളാവട്ടെ.
.
കാർൾ മാർക്സെ, പൊറുക്കുക!
മാർക്ക് സുക്കർബർഗെ പൊറുക്കുക!
ഇവർ പറയുന്നതും ചെയ്യുന്നതും എന്തെന്നു ഇവർ അറിയുന്നില്ല!!

1 comment:

  1. haha..kollaam..Its true actually..The future generations will not even know anything about Communism and its ideologies.

    ReplyDelete