#മനുഷ്യപക്ഷം
ഈ മനുഷ്യന്റെ സമരം ഏതാണ്ട് ഒരു വർഷം മുമ്പാണ് ഞാൻ ആദ്യമായി വാർത്തയിൽ കാണുന്നത്. മറ്റേതൊരു സാധാരണക്കാരനെയും പോലെ എന്നെയും ഈ വാർത്ത സ്പർശിച്ചു. എങ്കിലും, 26/11 ഭീകരാക്രമണം പോലെ, ഡൽഹി കൂട്ടബലാത്സംഗക്കേസ് പോലെ, വ്യക്തിപരമായി ബാധികാത്തിരുന്നതിനാൽ ഞാനും ഇത് മറന്നു. പെട്രോൾ വില, ഡീമോണിറ്റൈസേഷൻ, അടുത്ത വെള്ളിയാഴ്ച്ച ഇറങ്ങുന്ന സിനിമകൾ, IPL, ISL എല്ലാം തിരഞ്ഞുപിടിച്ച് വായിച്ചിരുന്ന വാർത്തകൾ. അപ്പോഴും ശ്രീജിത്ത് എന്ന ഈ സഹോദരൻ തന്റെ സഹോദരന്റെ മരണത്തിനുത്തരവാദികളായവർക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി സമരപ്പന്തലിൽ തന്നെയായിരുന്നു. ഇദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. നമ്മളും ഇവിടെ തന്നെ ഉണ്ടായിരുന്നു. അല്ലെങ്കിലും ഇറോം ഷർമിളയുടെ നിരാഹാര സമരത്തേക്കാൾ നമ്മൾ ശ്രദ്ധിച്ചിരുന്നത് കപട നേതാക്കളുടെ വാക്കുകളായിരുന്നു.
ശ്രീജിത്തിന്റെ സമരം 400ഉം 500 ഉം കഴിഞ്ഞ് 767 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാരം ഇന്നേക്ക് 35 ആം ദിവസം. ശ്രീജിത്ത് ഇവിടെ കിടന്നിരുന്നപ്പോൾ കേരളം മാറിമറിഞ്ഞു. അതിനൊപ്പം ഞാനും. ആ കുറ്റബോധം പിന്നീട് വർദ്ധിച്ചു. അങ്ങനെയാണ് ഇന്ന്, ഉച്ച തിരിഞ്ഞ് അധികം ആളും ബഹളവും മാധ്യമകോലാഹലങ്ങളും ഇല്ലാത്ത നേരം നോക്കി ഞാനും അവിടം വരെ ഒന്ന് ചെല്ലാൻ തീരുമാനിച്ചത്. ചെന്ന് കൈകൊടുത്തു, സംസാരിച്ചു. ഒരേ കഥ ഒരേ പോലെ ഒരു നൂറ് പേരോട് വിശദീകരിച്ചു ക്ഷീണിച്ച ശ്രീജിത്ത് എന്ന സഹോദരനോട് കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. എന്നാൽ, എന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് വാക്കുകളിൽ ദൃഢത നിലനിർത്തിക്കൊണ്ട് ശ്രീജിത്തും സുഹൃത്തുക്കളും കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവരുടെ ആ സമീപനത്തിൽ ഞാൻ അലിഞ്ഞു ചേർന്നു. ഒരു മണിക്കൂറോളം ഞാനും അവിടെ സമരപ്പന്തലിൽ ചിലവഴിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അരാഷ്ട്രീയപരമായ (പാർട്ടിയില്ലാത്ത ) ഇത്തരം സമരപ്പന്തലിൽ ഇരിക്കുന്നത് മറ്റൊരു അനുഭവം തന്നെയാണ്. അതനുഭവിക്കണം. തിരുവനന്തപുരം നഗരം നിങ്ങൾക്കുമുമ്പിലൂടെ ഓടിക്കൊണ്ടിരിക്കും. KSRTC ബസുകൾ, ജോലിക്ക് പോവുന്ന ആളുകൾ, ബസ് കാത്ത് നിൽക്കുന്നവർ, വഴിയോര വാണിഭക്കാർ, പഠിക്കാൻ പോവുന്ന കുട്ടികൾ, ജാഥ, സമരം, പോലീസ്, ലാത്തിച്ചാർജ്. സൂര്യൻ അസ്തമിക്കും, വീണ്ടും ഉദിക്കും, മഴ പെയ്യും, വെയിൽ വരും. എന്നാൽ സമരപ്പന്തലുകളിൽ ചലിക്കാത്ത ലോകമാണ്. ഇവിടെ ഭൂമി കറങ്ങുന്നില്ല. ആയുസ്സിന്റെ നല്ലകാലം കളയാൻ തയ്യാറായി നിൽക്കുന്ന സമരക്കാർ. അവിടെയുണ്ട് ശ്രീജിത്തും. 2014 May മാസത്തിന് ശേഷം ശ്രീജിത്തിന്റെ ലോകം കറങ്ങിയിട്ടില്ല. ചലനമില്ല. തിരസ്കരിക്കപ്പെടുന്ന നീതി. സ്വന്തം സഹോദരന്റെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം. 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചിട്ടും നീതിക്ക് വേണ്ടി ഇങ്ങനെ സ്വയം മരിക്കണോ എന്ന് ചിലരെയെങ്കിലും പോലെ ഞാനും സംശയിച്ചിരുന്നു. അവിടെയാണ് ഈ മുൻ Mr. TRIVANDRUM ത്തിന്റെ മനഃശക്തി ഞാൻ കാണുന്നത്. ഗാന്ധിജിയും, ബുദ്ധനും സഞ്ചരിച്ചപോലെ സമ്പത്തിനും സ്ഥാനത്തിനും മുകളിലായി നീതി ലഭിക്കുക എന്ന ഒറ്റ ആവശ്യത്തിനായി തപസ്സനുഷ്ഠിക്കുന്ന ഒരു ബുദ്ധസന്യാസിയായി മാറിയിരിക്കുന്നു ഇന്ന് ശ്രീജിത്ത്. ഈച്ചരവാര്യർക്ക് ലഭിക്കാതെ പോയതും ഇതേ 'നീതി' ആണ്. ശ്രീജിത്ത് ഒരു പ്രതീകമാണ്. ഇന്ന് ഞാനും നിങ്ങളുമടങ്ങുന്ന പലരെയും തന്റെ ഇച്ഛാശക്തിയാൽ ഇദ്ദേഹം തോൽപ്പിച്ചു കളഞ്ഞിരിക്കുന്നു. ന്യായം എന്ത് തന്നെയെങ്കിലും ആവട്ടെ, നീതി എന്നൊന്ന് ഉണ്ട്. അതിന് വേണ്ടിയാണ് ശ്രീജിത്തിന്റെ പോരാട്ടം. ഇദ്ദേഹത്തിന് ഇപ്പോഴും ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥകളിലും സർക്കാരുകളിലും പൂർണ്ണമായ വിശ്വാസമുണ്ട്. ഒരു പക്ഷേ നമ്മളാരെക്കാളും. ഇനി വൈകില്ല. നീതി ലഭിക്കുക തന്നെ ചെയ്യും എന്നെന്റെ മനസ്സ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഈ സമരത്തിൽ ഞാനും ഉണ്ട്. നമ്മളോരോരുത്തരും ഉണ്ടാവണം. ഇടതുപക്ഷമില്ല, വലതുപക്ഷമില്ല, മനുഷ്യപക്ഷമാണ് ഉള്ളത്. ഈ കാര്യത്തിൽ അതുള്ള ഏത് പക്ഷത്തും ഞാനുമുണ്ട്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇനിയും ഇതേ സമരപ്പന്തലിൽ ഇതേപോലെ ഇദ്ദേഹത്തെ ഇനിയും കാണേണ്ടിവരരുതെ എന്ന് മനസ്സിൽ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതേ ആത്മാർത്ഥതയോട് കൂടി ഞാനുമിപ്പോൾ പറയുന്നു #ശ്രീജിത്തിനൊപ്പം
ഞാൻ ഇപ്പോൾ വീട്ടിലെത്തി ; നിങ്ങളും എവിടെയെങ്കിലുമൊക്കെ എത്തിക്കാണും; ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞാൽ ലൈക്കോ ഷെയറോ ചെയ്ത് നിങ്ങളും പോവും. അപ്പോഴും ശ്രീജിത്ത് എന്ന പോരാളി അവിടെത്തന്നെയുണ്ട് എന്ന് നാം ഓർക്കണം. വരച്ചും, വായിച്ചും, ത്യാഗങ്ങൾ സഹിച്ചും. ഒറ്റയാൾ സമരങ്ങൾ വിജയിച്ച പാരമ്പര്യമുള്ള നാടാണിത്. അതോർക്കുമ്പോളാണ് പ്രതീക്ഷ. ഈ സഹോദരന് നീതി ലഭിക്കട്ടെ.
#He_Deserves_To_Be_Heard
#Justice_For_Sreejith
#Justice_Delayed_is_Justice_Denied.
-Rahul Sharma
PS: Those who want the contact number of Mr. SREEJITH, pls do inbox me.

No comments:
Post a Comment