തട്ടിത്തെറിച്ചും പിഴച്ചും
നശിച്ചങ്ങു പോവേണ്ടയെന്നിലെ-
തീക്കനൽ കത്തിച്ചാളുന്നൊരഗ്നിയായ്
പൊള്ളിക്കുമനുഭവജ്ഞാനമതേകിയ
ജീവിതമെൻ ഗുരു !
ഏകുവാനാകില്ല, ആശംസകൾ
തെല്ലുമാശ്വാസമായിട്ടി
ന്നോർക്കുവാനൊരു ദിനം
അനുഭവം തന്നെയാണധ്യാപകൻ
എന്നരുളിയൊരധ്യാപകൻ -ജീവിതം !
നീ തന്നെ സുഖവും,
നീ തന്നെ ദുഃഖവും,
സാമവും, ദാനവും
ഭേദവും, ദണ്ഡവും
കാമവും, ക്രോധവും
സർവ്വതും നീ തന്നെ
അനുഭവമാകുന്നോരഗ്നിതൻ
ജ്വാലയായ് എരിയും പ്രകാശമേ
നീ തന്നെയെൻ ഗുരു !
- --രാഹുൽ ശർമ്മ
Pic Courtesy: Internet
നശിച്ചങ്ങു പോവേണ്ടയെന്നിലെ-
തീക്കനൽ കത്തിച്ചാളുന്നൊരഗ്നിയായ്
പൊള്ളിക്കുമനുഭവജ്ഞാനമതേകിയ
ജീവിതമെൻ ഗുരു !
ഏകുവാനാകില്ല, ആശംസകൾ
തെല്ലുമാശ്വാസമായിട്ടി
ന്നോർക്കുവാനൊരു ദിനം
അനുഭവം തന്നെയാണധ്യാപകൻ
എന്നരുളിയൊരധ്യാപകൻ -ജീവിതം !
നീ തന്നെ സുഖവും,
നീ തന്നെ ദുഃഖവും,
സാമവും, ദാനവും
ഭേദവും, ദണ്ഡവും
കാമവും, ക്രോധവും
സർവ്വതും നീ തന്നെ
അനുഭവമാകുന്നോരഗ്നിതൻ
ജ്വാലയായ് എരിയും പ്രകാശമേ
നീ തന്നെയെൻ ഗുരു !
- --രാഹുൽ ശർമ്മ
Pic Courtesy: Internet
No comments:
Post a Comment