ഭ്രമം : നീർച്ചുഴി, ചക്രം, ചുറ്റിത്തിരിയിൽ, ഭ്രാന്ത്, വിഭ്രാന്തി, ബോധക്കേട്, തെറ്റിദ്ധാരണ...
-എന്നിങ്ങനെ പോകുന്നു 'ഭ്രമം' എന്ന വാക്കിന്റെ അർത്ഥതലങ്ങൾ.
'ഭ്രമയുഗം' ആകട്ടെ ഇതെല്ലാം ആകുന്നു.
കറുപ്പും വെളുപ്പും ചേർന്ന ഫാന്റസി കഥാപാത്രങ്ങളെ grey ആയി അവതരിപ്പിച്ചുകൊണ്ട് അതി ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്നു രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'. ആധുനിക ലോകത്തെ വിവിധങ്ങളായ ഭ്രമങ്ങളിൽ മുങ്ങിത്താഴുന്ന ജനം. അത് തീർക്കുന്ന സാമൂഹിക ഉച്ചനീചത്ത്വങ്ങളിൽ വിഹരിക്കുന്നവർ. അധികാരത്തിന്റെ ചുഴിയിൽ അകപ്പെട്ടു ജീവിതം പണയപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ കഥ. - ഒരർത്ഥത്തിൽ അതാണ് ഭ്രമയുഗം.
ഭ്രമയുഗം അത്യധികം layered ആണ്. ഒട്ടും തന്നെ ഗിമ്മിക്കുകളോ ഏച്ചു കെട്ടലുകളോ ഇല്ലാത്ത, തമ്പുരാനും, പാണനും, ചാത്തനും, യക്ഷിയും, കുശിനിക്കാരാനും അടങ്ങുന്ന വളരെ ചെറിയ ഒരു ലോകം. അത് തീർക്കുന്ന 'claustrophobic' സ്പെയ്സ്, അതിലേക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോൺ തീർക്കുന്ന ഒരു slow poison ലൂടെ പ്രേക്ഷകരെ കൊണ്ട് പോയി പിടിച്ചിരുത്തുന്ന ആഖ്യാനരീതി. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും പ്രശംസ അർഹിക്കുന്നു.
ഒരു പഴയകാല മുത്തശ്ശിക്കഥ എന്നതിലുപരി ജാതിവ്യവസ്ഥയും മനുഷ്യന്റെ പരമമായ അധികാരക്കൊതിയും, അതിലൂടെ കടന്നു പോകുന്ന ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയും എല്ലാം നമുക്ക് ഇതിൽ കാണാം. അധികാരദുർവ്വിനിയോഗം നടത്തുന്നവരും അതിന് അടിമയാകേണ്ടി വരുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള പോര്. അധികാരമാകുന്ന പകിടകളിയിൽ ഇടറി വീഴുന്ന അടിമക്കരുക്കളാവട്ടെ സ്വാതന്ത്ര്യം എന്ന പ്രകാശത്തെ പുല്കുവാൻ വീണ്ടും വീണ്ടും വിധി പണയം വെച്ച് പകിട കളിക്കുവാൻ ഇറങ്ങുന്നു. ഈ പോര് ക്രമേണ അവനവനോട് തന്നെ ഉള്ള ഉൾപ്പോരായി മാറുന്നു.
പതിനേഴാം നൂറ്റാണ്ടിലെ ഫാന്റസി കഥ ഒരു മുത്തശ്ശിക്കഥയെന്നപോലെ അതിമനോഹരമായി വരച്ചുകാണിച്ചു തരുന്ന ഫ്രെയിമുകൾ. അതിസൂക്ഷ്മമായ സംഭാഷണങ്ങൾ. അതിനൊത്ത ശബ്ദലേഖനം. പശ്ചാത്തല സംഗീതമാകട്ടെ വളരെ പക്വമായി, നിശ്ശബ്ദതയെ പോലും സംഗീതമാക്കി മാറ്റുന്ന ഒന്നായിരുന്നു. പാണൻറെ പാട്ടിന്റെ താളത്തിൽ പ്രേക്ഷകരെ മറ്റൊരു കാലഘട്ടത്തിന്റെ ചുഴിയിലേക്ക് ഇറക്കിക്കൊണ്ട് പോകുന്ന വരികളും സംഗീതവും!
ഇനി എടുത്ത് പറയേണ്ടത് പെർഫോമൻസുകളെകുറിച്ചാണ്. ഒരേസമയംകരിയർ ബെസ്റ്റ് പെർഫോമൻസുമായി അർജുൻ അശോകനും, ഒതുക്കവും ആഴവുമുള്ള കഥാപത്രമായി സിദ്ധാർഥ് ഭരതനും നിറഞ്ഞാടുകയാണ്.
മമ്മൂട്ടി എന്ന നടൻ ഇതിൽ ഇല്ല! 'ഭാസ്കര പട്ടേലരും', 'അഹമ്മദ് ഹാജി'യും , 'സി കെ രാഘവനുനു'മൊപ്പം അതേ തട്ടിൽ 'പോറ്റി'യും കയറി ഇരുന്ന് ചിരിക്കുന്ന ആ കാഴ്ച നമ്മളെ ഭ്രമിപ്പിക്കും. ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും.
Bhramayugam is surreal and grey.
Bhramayugam is a delusive poetry and an international classic.
It's a standalone film, one of a kind in the history of Indian cinema.
Hats off : Rahul Sadasivan, T D Rama Krishnan, Shehnad Jalal, Din Nath Puthenchery, Arjun Ashokan, Sidharth Bharathan, Mammootty, Amalda Liz #ChristoXavier , Jayadevan Chakkedath and others
PC: Internet